Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biju Menon

ആ ​കാ​ര​ണം കൊ​ണ്ട് നി​ർ​മാ​താ​വി​ന് ന​ഷ്ട​മാ​യ​ത് 25 ല​ക്ഷം, ബി​ജു മേ​നോ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

ന​ട​ന്‍ ബി​ജു മേ​നോ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സം​വി​ധാ​യ​ക​നു​മാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍. ക​രാ​ര്‍ ഉ​ണ്ടാ​യി​ട്ടും സി​നി​മാ പ്ര​മോ​ഷ​നു​ക​ളി​ല്‍ ബി​ജു മേ​നോ​ൻ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും നി​ര്‍​മാ​താ​വിനു ന​ഷ്‍​ട​മാ​യ​ത് 25 ല​ക്ഷം രൂ​പ​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫെ​ഫ്ക​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

''മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട ന​ട​ന്‍ പ്ര​മോ​ഷനു ചെ​ല്ലാ​ത്ത​തുകൊ​ണ്ട് ഒ​രു നി​ര്‍​മാ​താ​വി​ന്, അ​ദ്ദേ​ഹം സം​വി​ധാ​യ​ക​ന്‍ കൂ​ടെ​യാ​ണ്. ഞ​ങ്ങ​ളു​ടെ മെ​മ്പ​റു​മാ​ണ്, 25 ല​ക്ഷം രൂ​പ​യാ​ണ് ചാ​ന​ലി​ല്‍നി​ന്നു കി​ട്ടു​ന്ന​തി​ല്‍നി​ന്നു കു​റ​ഞ്ഞ​ത്.

ചെ​റി​യൊ​രു തു​ക​യാ​ണോ അ​ത്? അ​തേ ന​ട​ന്‍ ഇ​പ്പോ​ള്‍ ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത സി​നി​മ​യു​ടെ പ്ര​മോ​ഷ​നും പോ​യി​ട്ടി​ല്ല. ഞാ​ന്‍ ബി​ജു മേ​നോ​നെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ക്കു​ന്ന​ത്. എ​നി​ക്കു പേ​ര് പ​റ​യാ​നൊ​ന്നും മ​ടി​യി​ല്ല.

അ​ദ്ദേ​ഹം പോ​യി​ട്ടി​ല്ല. പ്ര​മോ​ഷ​ന്‍ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ക​രാ​റി​ലു​ള്ള​ത​ല്ലേ. ഞാ​ന്‍ പ​റ​യു​ന്ന​ത് ഞ​ങ്ങ​ളോടു വേ​ത​ന വ്യ​വ​സ്ഥ​യി​ല്‍ ത​ര്‍​ക്കി​ക്കു​ന്ന​തി​ന്‍റെ പ​ത്ത് ശ​ത​മാ​നം കാ​ര്‍​ക്ക​ശ്യം അ​വി​ടെ കാ​ണി​ക്കൂ​യെ​ന്നാ​ണ്.

സി​നി​മ പ്ര​മോ​ട്ട് ചെ​യ്യാ​നു​ള്ള ബാ​ധ്യ​ത ത​നി​ക്കാ​ണെ​ന്നു ക​രാ​റി​ല്‍ ഒ​പ്പി​ടു​ക. എ​ന്നി​ട്ട് പോ​കാ​തി​രി​ക്കു​ക. അ​തി​ന്‍റെ മു​ക​ളി​ല്‍ ആ ​നി​ര്‍​മാ​താ​വി​ന് 25 ല​ക്ഷം രൂ​പ ന​ഷ്ടം വ​രി​ക. ഇ​പ്പോ​ള്‍ വ​ന്ന സി​നി​മ​യി​ലും ഇ​തു ത​ന്നെ​യാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ക​റ​ക്ട് ചെ​യ്യ​ണം.

സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം നീ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം അ​ഭി​നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന വീ​ഴ്ച​ക​ളാ​ണെ​ന്ന് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു. പു​തി​യ സേ​വ​ന വേ​ത​ന ക​രാ​റി​ലൂ​ടെ ഇ​തി​ന് മാ​റ്റം വ​രും. ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ശ​മ്പ​ളം വാ​ങ്ങു​ന്ന എ​ല്ലാം അ​ഭി​നേ​താ​ക്ക​ളും ക​രാ​റി​ന്‍റെ ഭാ​ഗം ആ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

നി​ർ​മാ​താ​വ് - സം​വി​ധാ​യ​ക​ൻ - പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ന​ടീ​ന​ട​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു​ള്ള പു​തി​യ ക​രാ​ർ ഉ​ട​ൻ വ​രും. സ​മ​യ​ബ​ന്ധി​ത​മാ​യി ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​കു​ക​യാ​ണ് ല​ക്ഷ്യം. ഷൂ​ട്ടിം​ഗ് നീ​ണ്ടു​പോ​കാ​ൻ കാ​ര​ണം അ​ഭി​നേ​താ​ക്ക​ളാ​ണ്. പ​ത്ത് ശ​ത​മാ​നം പോ​ലും ടെ​ക്നീ​ഷ്യ​ന്മാ​രു​ടെ പ്ര​ശ്‌​ന​മി​ല്ല.​പ​തി​നാ​റ് മ​ണി​ക്കൂ​ർ ഷൂ​ട്ടിം​ഗ് കാ​ൾ ഷീ​റ്റ് എ​ന്ന​ത് 12 മ​ണി​ക്കൂ​ർ ആ​ക്കി. അ​ധി​ക​സ​മ​യ​ത്തി​ന് ഓ​വ​ർ​ടൈം അ​നു​വ​ദി​ക്കും. വേ​ത​ന വ്യ​വ​സ്ഥ​യി​ൽ തീ​രു​മാ​നം പി​ന്നീ​ടു​ണ്ടാ​കും. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up